മകളെ പീഡിപ്പിച്ച പ്രതി സബ് ജയിലിൽ ജനനേന്ദ്രിയം മുറിച്ചുമാറ്റി; കൃത്യം നിർവഹിച്ചത് ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച്

ബുധന്‍, 21 നവം‌ബര്‍ 2018 (07:28 IST)
മകളെ പീഡിപ്പിച്ച കേസില്‍ റിമാന്‍‌ഡില്‍ കഴിഞ്ഞ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. പീരുമേട് സബ് ജയിലില്‍ കഴിഞ്ഞ കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് (42) ജനനേന്ദ്രിയം സ്വയം മുറിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കിയ ചുരളി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേര്‍ത്തു.

തടവുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടന്‍ തന്നെ ചുരുളിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജനനേന്ദ്രിയം ഏതാണ്ടു പൂർണമായും മുറിച്ചു മാറ്റിയ അവസ്ഥയിലായിരുന്നു.

ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ചാണു ചുരളി കൃത്യം നിർവഹിച്ചത്. നാലു മാസം മുമ്പ് മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലിൽ എത്തിയ ചുരളിക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാർ ഹാജരാകാത്തതിനാൽ റിമാൻഡിൽ തുടരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍