അയൽ‌വാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു; യുവതിയും ഭർത്താവും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊന്നു

Webdunia
ബുധന്‍, 23 മെയ് 2018 (15:45 IST)
മുംബൈ: അയൽ‌വാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചതിന് ഭർത്താവും യുവതിയും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ചെംബൂരിലെ കൃഷ്ണ മെനോർ മാർഗിലാണ് സംഭവം അരങ്ങേറിയത്. യശ്വന്ത് ഭാര്യ മീന ഝാഡെ എന്നിവരാണ് രാകേഷ് ശിൻഡേ എന 38കാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരേയും തിലക് നഗർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
തിങ്കളഴ്ചയാണ് സംഭവം നടന്നത്. അയൽവാസിയായ രാകേഷ് മിനയുടെ മുറിയിലെത്തി മൊബൈ നമ്പർ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് നിരസിച്ചു. പിന്നിട് ഭർത്താവ് വീട്ടിലെത്തിയപ്പൊൾ യുവതി ഇക്കാര്യം അറിയിച്ചതോടെ ഇരുവരും ചേർന്ന് രാകേഷിന്റെ മുറിക്കു മുന്നിൽ ബഹളമുണ്ടാ‍ക്കി. തുടർന്ന് മർദ്ദിക്കുകയായിരുന്നു.
  
നെഞ്ചിൽ ഇടിയേറ്റ രാകേഷ് കുഴഞ്ഞ് വീഴുകയും പിന്നീട് മറണപ്പെടുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. അതേ സമയം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു എന്നും ഡി സി പി  ഷജി ഉമപ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article