ശമ്പളം ചോദിച്ച 16കാരിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു; സംഭവം ഡല്‍ഹിയില്‍
തിങ്കള്‍, 21 മെയ് 2018 (10:43 IST)
ശമ്പള കുടിശിക ചോദിച്ച വീട്ടു ജോലിക്കാരിയായ പതിനാറുകാരിയായ കഴുത്തറത്ത് കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് ക്രൂരത അരങ്ങേറിയത്. സോണി കുമാരി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ അറസ്റ്റു ചെയ്തു.
ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് മഞ്ജിതും സുഹൃത്തുക്കളും ചേര്‍ന്ന് സോണിയയെ ഡല്‍ഹിയില്‍ എത്തിച്ചത്. ഒരു വീട്ടില്‍ പെണ്‍കുട്ടിക്ക് ജോലി വാങ്ങി നല്‍കിയ മഞ്ജിത് ഒരു വര്‍ഷമായി സോണിയയുടെ ശമ്പളം കൈപ്പറ്റിയിരുന്നു.
ഒരു വര്‍ഷമായിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചു പോകുകയാണെന്നും അതിനാല്‍ ശമ്പളം മുഴുവന്‍ നല്‍കണമെന്നും സോണി മഞ്ജിതിനോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ സോണിയെ മഞ്ജിത് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ജിത് അറസ്‌റ്റിലായത്.