അവിഹിതബന്ധം എന്ന് സംശയം, ഭാര്യയെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നും അറിയാത്തതുപോലെ അഭിനയിച്ച് ഭർത്താവ്, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ !

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (12:49 IST)
ഡൽഹി: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജഫ്രാബാദിലാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് ശേഷം സ്വാഭാവിക മരണമെന്ന് വരുത്തി തീർത്ത് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.
 
നാൽ‌പത്തഞ്ചുകാരിയായ അസ്മയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖം ബാധിച്ചാണ് ഭാര്യ മരിച്ചത് എന്നാണ് ഭർത്താവ് അനീസ് ആളുകളോട് പറഞ്ഞിരുന്നത്. ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിവരം അനീസ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. അസ്മക്ക് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധിക്കളിൽ നിന്നും വ്യക്തമായതോടെ പൊലീസ് മൃതദേപോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
 
ഇതോടെയാണ് ഭർത്താവിന്റെ ക്രൂരത പുറത്തുവന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും അസ്മ ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് വ്യക്തമായി. ഇതോടെ പൊലീസ് അനീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് അസ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി കുറ്റം സമ്മദിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

Next Article