നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു, രാഘവനെതിരെ വീണ്ടും പരാതിയമായി എൽഡിഎഫ്; പത്രിക റദ്ദ് ചെയ്യണമെന്നാവശ്യം

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (11:15 IST)
എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി. നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നും പരാതിയില്‍ പറയുന്നു. അഗ്രിന്‍ കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
 
എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ 29 കോടി ഇരുപത്തി രണ്ട് ലക്ഷത്തി നുപ്പത്തിരണ്ട് രൂപ അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്.
 
എം കെ രാഘവന്റെ പണമിടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന് വേണ്ടി മുഹമ്മദ് റിയാസ് തന്നെയാണ് നേരത്തേ പരാതി നല്‍കിയത്. എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റി അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
 
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തെരഞ്ഞെടുപ്പ് രാഘവന്‍ കമ്മീഷന് മുന്‍പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും എല്‍ഡിഎഫ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article