കോണ്‍ഗ്രസിന്റെ പ്രകടന പത്രികചര്‍ച്ചകള്‍ക്കു ശേഷം രൂപം നല്‍കിയതാണ്. അറിവും ജ്ഞാനവുമുള്ള പത്തുലക്ഷത്തോളം ഇന്ത്യക്കാരുടെ ശബ്ദമതിലുണ്ട്. ബിജെപിയുടെ പ്രകടന പത്രിക അടച്ചിട്ട മുറിയിലുണ്ടാക്കിയതാണ്. ഒരാളുടെ തനിച്ചുള്ള ശബ്ദമാണത്, അത് ദീര്‍ഘ വീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് എന്ന് രാഹുൽ ട്വിറ്ററിൽ
അയോധ്യയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഏക സിവില്‍ കോഡ് നടപ്പാക്കും, ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കും എന്നിങ്ങനെ എഴുപത്തിയഞ്ച് വാഗ്ദാനങ്ങളുമായാണ് ഇന്നലെ ബിജെപി പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയത്. എസി റൂമിലിരിക്കുന്നവര്‍ക്ക് ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പറഞ്ഞത്. പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി കുറിച്ചത്.
തൊഴില്‍മേഖല ശക്തിപ്പെടുത്തുമെന്നും ജോലികള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ടായത് എന്‍.എസ്.എസ്.ഒ. റിപ്പോര്‍ട്ട് പ്രകാരം 4.7 കോടി തൊഴില്‍ നഷ്ടവും 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കുമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മൂന്നുകോടി കാര്‍ഷികാനുബന്ധ ജോലി ഇല്ലാതായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിലക്കയറ്റം, അഴിമതി, കള്ളപ്പണം വിശ്വാസ്യത, സാമ്പത്തിക സ്ഥിതി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെ എണ്ണിപ്പറഞ്ഞാണ് മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്.