16കാരിയെ മയക്കുമരുന്ന് നൽകി തുടർച്ചയായി പീഡനത്തിനിരയാക്കി പിതാവ്, പുറത്തുപറഞ്ഞാൽ അമ്മയെയും സഹോദനെരെയും കൊല്ലുമെന്ന് ഭീഷണി

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (10:59 IST)
മുംബൈ: ഒരു വർഷത്തോളം തുടർച്ചയായി 16കരിയായ സ്വന്തം മകളെ പീഡനത്തിനിരയാക്കിയ പിതാവിനെ പൊലീസ് പിടികൂടി. ബലമായി മയക്കുമരുന്ന് നൽകി അബോധവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ മകളെ ക്രൂര പീഡനത്തിനിരയാക്കിയിരുന്നത്. സഹികെട്ടതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഇതോടെ 50കരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി വീട്ടിൽ മറ്റെല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ മകൾക്ക് മയക്കുമരുന്ന് നൽകി ബോധരഹിർതയാക്കി ഇയാൾ പീഡനത്തിനിരായക്കി വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 2017 മുതൽ ഇയാൾ മകളെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു.
 
പീഡന വിവരം പുറത്തുപറഞ്ഞാൽ അമ്മയേയും സഹോദരനെയും കൊലപ്പെടുത്തും, എന്ന് പിതാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഭയന്നാണ് പെൺകുട്ടി ഏറെ നാൾ പരാതിപ്പെടാതിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article