ഗർഭിണിയായ മുൻഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, രക്ഷപ്പെടാൻ യുവതി പ്രയോഗിച്ച മാർഗത്തിൽ മുൻ ഭർത്താവ് വീണു !

Webdunia
ശനി, 10 നവം‌ബര്‍ 2018 (16:58 IST)
റിയോ ഡി ജെനീറോ: ഗർഭിണിയായ മുൻ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് യുവതി നൽകിയത് എട്ടിന്റെ പണി. ഗർഭിണിയായ യുവതി രക്ഷപ്പെടാനായി മുൻ ഭർത്താവിന്റെ ദേവത്തേക്ക് തിളച്ച വെള്ളം ഒഴികൂകയായിരുന്നു. ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സർ എന്ന സ്ഥാലത്താണ് സംഭവം ഉണ്ടായത്.  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതിക്കും ഗുരുതരമല്ലാത്ത പോള്ളലേറ്റിട്ടുണ്ട്.
 
ജോലി സ്ഥലത്തുനിന്നും മടങ്ങി വരവേ നാലുമാസം ഗർഭിണിയായ 23കാരിയെ മുൻ ഭർത്താവ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കവെ കയ്യിൽ കിട്ടിയ തിളച്ചവെള്ളം മുൻ ഭർത്താവിന്റെ ദേഹത്തേക്ക് ഒഴിച്ചു. പൊള്ളലേറ്റ് ഇയാൾ നിലത്തുവീണതോടെ യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
 
മകളെ കാണാനില്ലെന്ന് ഇതിടെ യുവതിയുടെ മാതാവും പൊലീസിൽ പരാതി നൽകിയിരുന്നു. സംഭസത്തിൽ കേസെടുത്ത പൊലീസ് മുൻ ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ ഇയാൾ പൊള്ളലേറ്റ് കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഇയാളെ സഹായിച്ച സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article