രണ്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

Webdunia
ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (11:25 IST)
കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരിയിലെ നിർമ്മലൂരിലാണ് ക്രൂരമായ സംഭവം നടന്നത്. റിൻഷ എന്ന യുവതിയാണ് രണ്ടുദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. 
 
നാല് വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയാണ് റിൻഷ. കഴിഞ്ഞ ദിവസമാണ് റിൻഷ വീട്ടിൽ പ്രസവിച്ചത്. അപമാനം ഭയന്ന് ഇവർ ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. റിൻഷ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞത്. 
 
സംഭവത്തെ തുടർന്ന് യുവതിയെ പൊലീസ് കസ്റ്റ്ഡിയിൽ എടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെയും ചോദ്യംചെയ്ത് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article