പ്രായപൂർത്തിയാവാത്ത വധുവിനെ സുഹൃത്തിന് കാഴ്ചവെച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (13:04 IST)
താനെ: പ്രായപൂർത്തിയാവാത്ത വധുവിനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. മാർച്ച് 14 ഹോളി ദിനത്തിലാണ് 17കാരിയെ ഭർത്താവും സുഹൃത്തും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിഒയത്. 
 
ഹോളി ആഘോഷത്തിന്റെ ഭാഗമായിബന്ധുവീട്ടിലെത്തിയ യുവതിയെ ഭർത്താവ് സുഹൃത്തിനു കാഴ്ച വെക്കുകയായിരുന്നു. പെൺകുട്ടിയുടെ വായിൽ തൂവാല തിരുകി ഭർത്താവിന്റെ കൺ‌മുന്നിൽ വച്ച് സുഹൃത്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
 
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം പുറത്തു പറയാതിരിക്കുന്നതിനയി ഭർത്താവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article