പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:02 IST)
പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അല്‍വാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അതികൃതര്‍ പുറത്തു വിട്ടിട്ടില്ല.

അഞ്ചംഗ സംഘം നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ടിവരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പൊലീസിന്റെ നടപടി. റോഡുകളില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് മാര്‍ഗതടസം സൃഷ്‌ടിച്ചുവെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘം അതിവേഗത്തില്‍ വാഹനത്തില്‍ കടന്നു പോയി.

സംഘത്തിന് പിന്നാലെ എത്തിയ പൊലീസ് ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്‌പ്പില്‍ ചിലര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.  അതേസമയം, പൊലീസിനെതിരെ വെടിവയ്‌പ്പ് ഉണ്ടായപ്പോള്‍ പൊലീസ് തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്പി രാഹുല്‍ പ്രകാശ് അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article