ഗോത്രത്തിന്റെ സമ്മതമില്ലാതെ ഒരുമിച്ച് താമസിച്ചു; കമിതാക്കളെ മർദ്ദിച്ചും തലമുണ്ഡനം ചെയ്തും മൂത്രം കുടിപ്പിച്ചും ക്രൂരത

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (19:14 IST)
ഗോത്രത്തിന്റെ അനുവാദമില്ലാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ കമിതാക്കളെ ക്രൂര പീഡനത്തിന് ഇരയാകി ഗോത്രത്തിലെ അംഗങ്ങളായ ഒരു സംഘം ആളുകൾ. ജോധ്പൂരിലാണ് സംഭവം ഉണ്ടായത്. വിവഹം ചെയ്യാൻ ഗോത്രം അനുവദിക്കാതെ വന്നതോടെ ഒരുമിച്ച് ജീവിക്കാൻ കമിതാക്കൾ ഒളിച്ചോടിയിരുന്നു. സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് കമിതാക്കളെ ക്രൂരമായി പീഡിപ്പിച്ചത്.
 
ഒളിച്ചോടിയ കമിതാക്കളെ തേടിക്കണ്ടുപിടിച്ച് തട്ടിക്കൊണ്ടുപോയാണ് ക്രൂരത. ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷം ചെരുപ്പുമാലയിട്ട് തല മുണ്ഡനം ചെയ്തു. സിഗരറ്റുകൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചു. തുടർന്ന് ഇരുവരെയും മുത്രം കുടിപ്പിക്കുകയായിരുന്നു. അജ്ഞാതനിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് അക്രമികളിൽനിന്നും ദമ്പതികളെ മോചിപ്പിച്ചത്. സംഭവത്തിൽ 12 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

Next Article