ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം
രണ്ടു കൊല്ലത്തോളമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡിയായിട്ടാകും നിയമനം. ഇതു സംബന്ധിച്ച ഉത്തരവില്‍ ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി ഒപ്പുവെച്ചു.
വിജിലന്‍സ് അന്വേഷണവും കേസുകളും നിലവിലുള്ള സാഹചര്യത്തില്‍ പ്രധാന തസ്തികയില്‍ ജേക്കബ് തോമസിനെ നിയമിക്കാനാവിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
സീനിയറായ ജേക്കബ് തോമസിനെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണു തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയത്. എന്നാൽ, ഔദ്യോഗികമായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നു ജേക്കബ് തോമസ് പറഞ്ഞു.