പട്ടിണി മൂലം കാലിത്തിറ്റ മറിച്ച് വിറ്റു; യുവതിയെ ഫാം ഹൗസ് ഉടമയും സംഘവും ബലാത്സംഗം ചെയ്‌തു

മെര്‍ലിന്‍ സാമുവല്‍

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (14:17 IST)
കാലിത്തിറ്റ മറിച്ച് വിറ്റതിന് ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു. ഹൈദരാബാദ് നഗരത്തില്‍ നിന്നും അകലെയുള്ള പഹാഡി ഷെരീഫിലാണ് സംഭവം. ഫാം ഹൗസിന്റെ ഉടമ പ്രശാന്ത് റെഡ്ഡിയടക്കമുള്ള അഞ്ചു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

സംഭവം നടന്ന പൗള്‍ട്രി ഫാമിലെ ജോലിക്കാരാണ് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും. പ്രതിമാസം 15000 രൂപ ശമ്പളമായി നല്‍മെന്ന് പറഞ്ഞിരുന്നുവെങ്കിലും പണമൊന്നും നല്‍കിയില്ല. പൈസ ഇല്ലാതെ വന്നതോടെ പട്ടിണിയിലായ ദമ്പതികള്‍ ഫാമിലെ തീറ്റ കുറഞ്ഞ പൈസക്ക് മറിച്ചുവിറ്റു.

കാലിത്തീറ്റ നഷ്‌ടമായതറിഞ്ഞ പ്രശാന്ത് യുവതിയെയും യുവാവിനെയും രണ്ട് മുറികളില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. പ്രശാന്ത് സുഹൃത്തുക്കളുമായി എത്തി യുവതിയെ ബലാത്സംഗം ചെയ്‌തു. പീഡനം തുടരുന്നതിനിടെ സെപ്‌റ്റംബര്‍ 26ന് യുവതിയും ഭര്‍ത്താവും ഫാം ഹൗസില്‍ നിന്നും രക്ഷപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രശാന്ത് ഉള്‍പ്പെടെയുള്ള അഞ്ചു പേരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍