മദ്യക്കുപ്പിക്ക് വേണ്ടി മൂന്ന് യുവാക്കൾ ചേർന്ന് 46കാരനെ ക്രൂരമായി കുത്തിക്കൊന്നു; പ്രതികളെ കുടുക്കിയത് ടി ഷർട്ടിലെ ലോഗോ, സംഭവം ഇങ്ങനെ

വ്യാഴം, 11 ഏപ്രില്‍ 2019 (16:44 IST)
മദ്യക്കുപ്പി തട്ടിയെടുക്കുന്നതിനായി മൂന്ന് യുവാക്കൾ ചേർന്ന് 46കാരനെ ക്രൂരമായി കുത്തിക്കൊന്നു ബംഗളുരുവിലെ കോക്സ് ടൌണിൽ മാർച്ച് 26നാണ് കൊലപാതകം നടന്നത്. മൂന്നുപേരിൽ ഒരാൾ ധരിച്ചിരുന്ന ടി ഷർട്ടിലെ തെളിഞ്ഞ് കാണപ്പെട്ട അടയാളമാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
 
സത്യശീലൻ എന്ന ദിവസക്കൂലിക്കാരനായ തൊഴിലാളിയെ മാർച്ച് 26ന് കോക്സ് ടുണിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സത്യശീലൻ അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ല.
 
കൊലപാതകം നടത്തിയ മൂന്ന് പേരിലൊരൾ ധരിച്ച ടി ഷർട്ടിൽ താങ്ക്സ് എന്ന് വലിയ അക്ഷരത്തിൽ പ്രിന്റ് ചെയ്യപ്പെട്ടിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ലോകേഷ് എന്നയാളാണ് സത്യശീലനെ കുത്തിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍