കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പൊലീസിന്റെ ലാത്തിചാർജിനിടെ മരണപ്പെട്ടു. പശ്ചിമബംഗാളിലെ ഹൗറയില്‍ ബുധനാഴ്ചയാണ് സംഭവം. ലാല്‍ സ്വാമി (32) ആണ് മരിച്ചത്.
പാൽ വാങ്ങുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ലാൽ സ്വാമി. തെരുവിൽ കൂടി നിന്ന ആൾക്കുട്ടത്തെ ഓടിക്കാനായി പൊലീസ് ലാത്തിചാർജ് നടത്തിയ സമയത്താണ് യുവാവ് ഇവിടെ എത്തിയത്. പൊലീസിന്റെ ലാത്തി ചാർജിൽ ലാൽ സ്വാമിയും ഉൾപ്പെടുകയായിരുന്നു.
പോലീസ് ഇയാളെയും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാല്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, ലാല്‍ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് നേരത്തെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.