പുലര്‍ച്ചെ മൂന്നുമണിക്ക് രണ്ടുപേര്‍ ആക്ടീവയില്‍ വന്ന് ഒരു ചാക്കുകെട്ട് ഉപേക്ഷിച്ച് പോകുന്നത് കണ്ടപ്പോള്‍ പട്രോളിംഗിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് സംശയം തോന്നി അവരെ പിന്തുടര്‍ന്നു. ഒരാളെ പിടികൂടിയെങ്കിലും മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീടാണ് മനസിലായത് ചാക്കിലുണ്ടായിരുന്നത് ഒരു യുവാവിന്‍റെ മൃതദേഹമാണെന്ന്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെടുന്നത്.
ഈ ബന്ധം യോഗേഷ് അറിയുകയും അയാള്‍ മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് അശ്വിനിയെ ഉപദ്രവിക്കുകയും ചെയ്തു. ദിവസവുമുള്ള ഉപദ്രവം തുടര്‍ന്നപ്പോള്‍ യോഗേഷിനെ കൊലപ്പെടുത്താനായി അശ്വിനിയും രാജും രണ്ടുപേരെ ചുമതലപ്പെടുത്തി. ഒന്നരലക്ഷം രൂപ വാഗ്‌ദാനം ചെയ്തായിരുന്നു ജാവേദ്, ഫൈസന്‍ എന്നിങ്ങനെ രണ്ടുപേരെ കൃത്യം ചെയ്യാനായി ചുമതലപ്പെടുത്തിയത്.