കവര്‍ച്ചാശ്രമം ചെറുത്ത വൃ​ദ്ധ​യെ ക​ഴു​ത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഡല്‍ഹിയില്‍

Webdunia
ശനി, 27 ജനുവരി 2018 (11:14 IST)
ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന എഴുപത്തിയഞ്ചുകാരിയെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ​ബാ​ഗി​ലാണ് സം​ഭ​വം നടന്നത്. രാ​ജ് റാ​ണി​യെ​ന്ന സ്ത്രീയെയാണ് വെ​ള്ളി​യാ​ഴ്ച കൊ​ല്ല​പ്പെ​ട്ട നിലയില്‍ കണ്ടെത്തിയത്. സം​ഭ​വ​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  
 
ഈ സ്ത്രീക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളും ഒ​രു പെ​ൺ​കു​ട്ടി​യു​മാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഇവർ ഇപ്പോൾ തനിച്ചാണ് താ​മ​സം. സം​ഭവം നടന്ന​സ​മ​യ​ത്ത് വീ​ടിന്റെ പ​രി​സ​രത്തുണ്ടായിരുന്ന ലോ​ട്ട​റി​വില്പനക്കാരനെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. 
 
അ​യ​ൽ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെയുമെല്ലാം പൊലീസ് ചോ​ദ്യം ചെ​യ്തു. രാ​ജ് റാ​ണി​യു​ടെ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. വീ​ടു​കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​തായി ക​ണ്ടെ​ത്തിയതിനെ തുടര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മ്മ​യെ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​ നിലയിൽ ക​ണ്ട​ത്. വീ​ടി​നു​ള്ളി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​ള​വ് പോ​യിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article