നഗ്നനൃത്തം കാണിച്ചില്ല; കാണികള്‍ നര്‍ത്തകിമാരുടെ വസ്‌ത്രമുരിയാന്‍ ശ്രമിച്ചു - രണ്ടു പേര്‍ അറസ്‌റ്റില്‍

തിങ്കള്‍, 10 ജൂണ്‍ 2019 (18:21 IST)
പരിപാടിക്കിടെ പുരുഷന്മാര്‍ കൂട്ടമായി ചേര്‍ന്ന് സ്‌ത്രീകളുടെ വസ്‌ത്രം ഉരിയാന്‍ ശ്രമിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നര്‍ത്തകിമാര്‍ക്ക് നേരെയാണ് 500 ഓളം വരുന്ന പുരുഷന്‍മാര്‍ ആക്രമണം അഴിച്ചു വിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാംസ്‌കാരിക പരിപാടിയുടെ പേരില്‍ നടത്തിയ ചടങ്ങില്‍ നഗ്‌ന നൃത്തമുണ്ടെന്ന് പറഞ്ഞ് സംഘാടകര്‍ വന്‍ തുകയ്‌ക്ക് ടിക്കറ്റ് വിറ്റു. നൂറ് കണക്കിനാളുകള്‍ എത്തുകയും ചെയ്‌തു. എന്നാല്‍, നഗ്‌ന നൃത്തം നടക്കാതെ വന്നതോടെ ഒരു കൂട്ടം കാണികള്‍ നര്‍ത്തകിമാര്‍ക്ക് നേരെ തിരിഞ്ഞു.

നഗ്നരാകണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച കാണികള്‍ നര്‍ത്തകിമാരെ ബലമായി പിടിച്ചു നിര്‍ത്തി വസ്ത്രം ഒരിയാന്‍ ശ്രമം നടത്തി. ഇതോടെ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ കാണികള്‍ നര്‍ത്തകിമാരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍ത്തകിമാരെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍