തര്‍ക്കം വഴക്കായി ഒടുവില്‍ ജെറോമിനെ കുത്തിവീഴ്‌ത്തി; ഇസ്രായേലിൽ മലയാളി കൊല്ലപ്പെട്ടു - രണ്ടു പേര്‍ അറസ്‌റ്റില്‍
ഇസ്രായേലിൽ മലയാളിയെ കുത്തിക്കൊന്നു. ജെറോം അർതർ ഫിലിപ്പാണ്(50) കൂടെ താമസിക്കുന്നവരുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റർ സേവ്യർ(60) ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി ടെൽ അവീവിലുള്ള അപാർട്ട്മെന്റിലെ താമസക്കാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ത്യക്കാരായ രണ്ടു പേര്‍ സംഭവത്തില്‍ അറസ്‌റ്റിലായി. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.
താമസക്കാര്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജെറോമിനെ രക്ഷിക്കാനായില്ല. പീറ്റർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.