മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 18കാരൻ അറസ്റ്റിൽ

അനു മുരളി
വ്യാഴം, 9 ഏപ്രില്‍ 2020 (14:14 IST)
കശ്മീരിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 18കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ജമ്മു കശ്‌മീരിലെ രമ്പൻ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. വീടിനു മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
 
പ്രതി പവൻ സിങ് കുട്ടിയുമായി പലപ്പോഴും കളിക്കുമായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ വീടിനുള്ളിലായിരുന്നു. കരച്ചിൽ കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കുഞ്ഞിനെ പവനിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ ആശുപത്രിയിൽ ചികിൽസയ്‌ക്ക് വിധേയമാക്കി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article