ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് ‘ഇയര്‍ഫോണോ’ ?; അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പ് എഴുതിവച്ച് പതിനേഴുകാരന്‍ ആത്മഹത്യ ചെയ്‌തു

Webdunia
വെള്ളി, 5 ജൂലൈ 2019 (13:02 IST)
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പ് എഴുതിവച്ച ശേഷം പതിനേഴുകാരന്‍ ജീവനൊടുക്കി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. വിദ്യാര്‍ഥിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പതിനൊന്നാം ക്ലാസില്‍ പ്രവേശനം നേടി ദിവസങ്ങള്‍ക്കുള്ളിലാണ് വിദ്യാര്‍ഥി വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ചത്. മുറിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളെ ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ഇയര്‍ഫോണ്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തിരുന്നു. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകുകയും മകനെ പിതാവ് വഴക്ക് പറയുകയും ചെയ്‌തിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി കേശവ് മഹാവിദ്യാലയയില്‍ പ്യൂണാണു പിതാവ്. രണ്ടു സഹോദരിമാരുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article