മാനസിക വൈകല്യമുള്ള 15കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു, കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ, സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (14:28 IST)
പറ്റ്ന: മധ്യമപ്രവർത്തകന്റെ 15കാരനായ മകൻ ക്രൂരമയി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ബിഹാറിലെ ഹസൻപുർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അശ്വിനി കുമാർ എന്ന 15കാരനെ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ കാണാതാവുകയായിരുന്നു.
 
കുട്ടിയെ അന്വേഷിച്ചുള്ള ഗ്രാമ വാസികളുടെ തിരച്ചിലിനൊടുവിൽ ഗ്രാമത്തിലെ കുളത്തിന് സമീപത്ത് നിന്നും ക്രൂരമായ കൊലചെയ്യപ്പെട്ട നിലയിൽ 15കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 
 
സംഭവത്തെ തുടർന്ന് ഗ്രാമവാസികളായ അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർക്ക് കൊലപാതകവുമായി ബന്ധുമുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. മനോവൈകല്യമുള്ള കുട്ടിയിൽ നിന്നും ഉണ്ടായ എന്തെങ്കിലും പ്രവർത്തിയിൽ പക തോന്നിയതാവാം പ്രതികൾ ക്രൂരമായ കൊലപാതകം നടത്താൻ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക  നിഗമനം.
 
വെള്ളത്തിൽ മുക്കിയും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അശ്വിനി ചില സമയങ്ങളിൽ അബ്നോർമലായി പെരുമാറാറുണ്ട് എന്ന് 15കാരന്റെ പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന്  മാധ്യമ പ്രവർത്തകന്റെ ജോലിയുമായി ബന്ധമില്ല എന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article