ഇതോടെ ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് ജസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല നേരത്തെ ഗുരുവയൂർ അസിസ്റ്റന്റ് കമ്മീഷണർക്കായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്ന യുവതിയുടെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് ജസ്റ്റിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.