തെമ്പ ആള് വെറും പാവമാ, ലോകകപ്പിലെ ആകെ സമ്പാദ്യം 145 റൺസ് മാത്രം

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (19:45 IST)
ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലും പതിവ് തെറ്റിക്കാതെ ടീമിനെ നിരാശപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ നായകനായ തെമ്പ ബവുമ പവലിയനിലേക്ക് മടങ്ങിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ മറ്റ് ടീമുകളെ തച്ച് തകര്‍ത്തുകൊണ്ടാണ് ദക്ഷിണാഫ്രിക്ക മുന്നേറിയതെങ്കിലും ഇതില്‍ കാര്യമായ ഒരു സംഭാവനയും ബവുമ നല്‍കിയിരുന്നില്ല. ടൂര്‍ണമെന്റില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്നും 145 റണ്‍സ് മാത്രമാണ് ഓപ്പണിംഗ് താരമായ തെമ്പ ബവുമയുടെ സമ്പാദ്യം.
 
ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ 8 റണ്‍സ് മാത്രമാണ് ബവുമ നേടിയത്. ലീഗ് ഘട്ടത്തില്‍ ഓസീസിനെതിരെ നേടിയ 35 റണ്‍സാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നെതര്‍ലന്‍ഡ്‌സ്,പാകിസ്ഥാന്‍,ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ 16,28,24,11,23 എന്നിങ്ങനെയായിരുന്നു ബവുമയുടെ പ്രകടനം. നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെയായിരുന്നു ബവുമയുടെ മടക്കം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article