'വെറും തറ പരിപാടി കാണിക്കാൻ നിക്കരുത്’; ഇന്ത്യ - പാകിസ്ഥാൻ കളിയിൽ സാനിയയുടെ നിലപാടിത്

വെള്ളി, 14 ജൂണ്‍ 2019 (10:26 IST)
ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റ് നോക്കുന്നത് ഇന്ത്യ - പാകിസ്ഥാൻ മത്സരമാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന കളിക്ക് മുന്നോടിയായി പാകിസ്ഥാൻ ചാനൽ കഴിഞ്ഞ ദിവസം ഒരു പരസ്യം പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ വിങ് കമാൻഡർ വർദ്ധമാനനെ അപമാനിക്കുന്ന രീതിയിലായിരുന്നു പരസ്യം. ഇതിനെതിരെ ഇന്ത്യൻ ജനത രംഗത്തെത്തിയിരുന്നു. 
 
രണ്ട് രാജ്യങ്ങളിലെയും ടിവി ചാനലുകള്‍ ചെയ്യുന്നത് തരംതാണ കാര്യങ്ങളാണെന്ന് ടെന്നീസ് താരം സാനിയ പറയുന്നു. എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം പാകിസ്താന്‍ ടീം ഇന്ത്യക്കെതിരെ വ്യത്യസ്തമായ തരത്തില്‍ ആഹ്ലാദപ്രകടനം നടത്തുമെന്ന വാര്‍ത്തകള്‍ വരെ നേരത്തെ വന്നിരുന്നു. ഇതും ഇരു രാജ്യങ്ങൾക്ക് മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. 
 
ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ തന്നെ ഈ പരസ്യ നാടകങ്ങള്‍ അവസാനിപ്പിക്കണം. രണ്ട് രാജ്യങ്ങളിലെയും ചാനലുകള്‍ തറനിലവാരത്തിലുള്ള പരസ്യങ്ങളാണ് പ്രകോപനത്തിനായി ഇറക്കുന്നത്. മത്സരത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതിന് ഇത്തരം വിഡ്ഡിത്തങ്ങള്‍ ചെയയ്യരുത്.  - സാനിയ പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍