തുടര്‍ച്ചയായ 3 മത്സരങ്ങളിലും ഓസീസ് ടീമിനെ തറ പറ്റിച്ച് പരമ്പര കൈപിടിയിലൊതുക്കിയ ടീം ഇന്ത്യയ്ക്ക് ഇത് സുവര്‍ണകാലമാണ്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ക്രീസില്‍ ഒരു കിടിലന്‍ ക്യാച്ച് പിറന്നു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയ ആ ക്യാച്ചെടുത്തത് മനീഷ് പാണ്ഡെയാണ്.
ജസ്പ്രീത് ബുംറയുടെ പന്ത് ഹാന്‍ഡ്‌സ്‌കോമ്പ് സിക്‌സിലേക്ക് പായിച്ചു. എന്നാല്‍ ബൌണ്ടറിക്കടുത്ത് നിന്ന പാണ്ഡ്യ ആ പന്ത് കൈകള്‍ക്കുള്ളിലാക്കി. പന്ത് കിട്ടിയെങ്കിലും ബാലന്‍സ് തെറ്റിയ പാണ്ഡ്യ ബൌണ്ടറി ലൈനിനപ്പുറം കടന്നു. എന്നാല്‍, കടക്കും മുമ്പ് ആ പന്ത് പാണ്ഡ്യ വീണ്ടും മുകളിലേക്കെറിഞ്ഞു.
പന്ത് തിരികെ ഗ്രൌണ്ടില്‍ വീഴുന്നതിനു മുന്‍പ് ബൌണ്ടറി ലൈന്‍ തിരികെ ചാടി കടന്ന് പാണ്ഡ്യ കൈപ്പടിയിലൊതുക്കി. പാണ്ഡ്യ എടുത്ത ഈ ക്യാച്ച് മത്സരം കണ്ടു നിന്നവരെയും കളിക്കാരേയും തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
സ്വന്തം മണ്ണില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലായെന്ന് ഇന്ത്യ ഒരിക്കല്‍ കൂടി തെളിയിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ഇത്ര മാത്രം സന്തുലിതമായ പ്രകടനം കാഴ്ച്ച വെക്കുന്ന ടിം വരാനിരിക്കുന്ന ലോകകപ്പിന്റെ തയ്യാറെടുപ്പകള്‍ക്ക് മികച്ച പ്രതീക്ഷകളാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്നത്