വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മിടുക്കിയാണ് പാക് മാധ്യമപ്രവര്‍ത്തക സൈനബ് അബ്ബാസ്. ക്രിക്കറ്റ് താരങ്ങളുമൊത്തുള്ള ചിത്രങ്ങളും തുടര്‍ന്നുള്ള കമന്റുകളുമാണ് ആരാധകരുടെ ശ്രദ്ധ ഇവരിലേക്ക് എത്തിച്ചത്.
ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മഹേന്ദ്ര സിംഗ് ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിനെ പ്രശംസിച്ച് പുലിവാല് പിടിച്ച സൈനബ് ഇത്തവണ നോട്ടമിട്ടിരിക്കുന്നത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ നേര്‍ക്കാണ്.
രാഹുലിന്റെ കളി കണ്ട് കണ്ട് തനിക്ക് സന്തോഷം തോന്നുന്നുവെന്നാണ് സൈനബ് അബ്ബാസ് ട്വിറ്ററില്‍ കുറിച്ചത്. ഇതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പേരുകള്‍ നിറഞ്ഞത്.
58.88 ശരാശരിയില്‍ 156.48 സ്‌ട്രൈക്ക് റൈറ്റില്‍ 10 മത്സരങ്ങളില്‍ നിന്ന് 471 റണ്‍സ് സ്വന്തമാക്കിയ രാഹുല്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ്.
ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിനെ പ്രശംസിച്ചതിന് പാക് ആരാധകരില്‍ നിന്നാണ് സൈനബ് അബ്ബാസ് വിമര്‍ശനം നേരിട്ടത്.
ഇന്ത്യ പാകിസ്ഥാനെ എല്ലാ മേഖലയിലും ഒഴിവാക്കുകയാണ്. ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും ഇന്ത്യ പാക് താരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐ പി എല്ലിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിരുന്നത്.
മുമ്പും സമാനമായ കാര്യങ്ങളില്‍ സൈനബ് അബ്ബാസ് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.