‘ഇവന്‍ സൂപ്പറാണ്, കഴിവ് അപാരം, ഉടന്‍ ഇന്ത്യന്‍ ടീമിലെത്തും’; യുവതാരത്തെ കോഹ്‌ലിക്ക് പരിചയപ്പെടുത്തി വില്യംസണ്‍

ചൊവ്വ, 8 മെയ് 2018 (19:13 IST)
ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച നായകന്‍ ആരെന്ന ചോദ്യത്തിന് ആര്‍ക്കും തര്‍ക്കമിക്കമില്ലാത്ത പേര് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്‌റ്റന്‍ കെയ്ന്‍ വില്യംസണ് എന്നാകും.

ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിനൊപ്പം നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതുമാണ് ന്യൂസിലന്‍‌ഡ് നായകനെ ഹൈദരാബാദിന്റെ സൂപ്പര്‍ നായകനാക്കുന്നത്.

എന്നാല്‍ ടീമിലെ യുവ ബോളര്‍ സിദ്ധാര്‍ത്ഥ് കൗളിനെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് വില്യംസണ്‍.

കുട്ടി ക്രിക്കറ്റിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ബോളറായി കൗള്‍ മാറി. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്ത് എറിയാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് അപാരമാണ്. ഈ കഴിവാണ് മറ്റു ബോളര്‍മാരില്‍ നിന്നും ഈ യുവതാരത്തെ വ്യത്യസ്ഥനാക്കുന്നതെന്നും വില്ല്യംസണ്‍ പറഞ്ഞു.

വൈവിധ്യങ്ങള്‍ നല്‍കി ബോള്‍ ചെയ്യാന്‍ കൗളിന് എപ്പോഴും കഴിയുന്നുണ്ട്. യോര്‍ക്കറുകള്‍ കൃത്യ സമയത്ത് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് എന്നും സാധിക്കുന്നു. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ കൗളിനെ വിളിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ അവന്‍ കളിക്കുമെന്നും സ്റ്റാര്‍ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വില്യംസണ്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍