ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് വിവാഹിതനാകുന്നു. യുവ്‌രാജിന്റെ അമ്മ ശബ്‌നം സിങ് ആണ് ഇക്കാര്യം അറിയിച്ചത്. യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. മോഡലും നടിയുമായ ഹെയ്സല്‍ കീച്ചുമായുള്ള നാളുകള്‍ നീണ്ട പ്രണയത്തിനാകും ഇതോടെ സാഫല്യമാകുക.
പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക. ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.