ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു സൂപ്പര്‍താരം കൂടി വിരമിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്!

Webdunia
വ്യാഴം, 12 ജനുവരി 2017 (17:36 IST)
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയത് വിരമിക്കാനുള്ള അവസരം നല്‍കുന്നതിന്റെ ഭാഗമാണെന്ന് റിപോര്‍ട്ട്. ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന യുവിയെ ഏകദിന ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തിയത് മാന്യമായി വിരമിക്കാനുള്ള വേദി സെലക്‍ടര്‍മാര്‍ തന്നെ ഒരുക്കു നല്‍കുകയായിരുന്നുവെന്നാണ് ചില ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയതിന് പിന്നാലെ മുതിര്‍ന്ന താരങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് സെലക്‍ടര്‍മാര്‍. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ യുവിയുടെ ദേശിയ ടീമിലെ ക്രിക്കറ്റ് ഭാവി ഈ പരമ്പരയോടെ അവസാനിക്കും.  

മോശം ഫോമും പരുക്കും മൂലം തരിച്ചടി നേരിടുന്ന യുവരാജിനെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന ആശങ്കയും സെലക്‍ടര്‍മാരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യുവരാജിനെ  ഉള്‍പ്പെടുത്താന്‍ സെലക്‍ടര്‍മാരെ പ്രേരിപ്പിച്ചത്. അതിനാല്‍ തന്നെയാണ് വിരമിക്കാന്‍ നല്ലൊരു അവസരം നല്‍കുകയായിരുന്നു സെലക്ടര്‍മാര്‍ എന്ന താരത്തിലള്ള വാര്‍ത്തകള്‍ പ്രചരിക്കാനും കാരണം.
Next Article