യുവരാജിന് ധോണി തക്ക മറുപടി നല്‍കി; ഡ്രസിംഗ് റൂമിലെ നാടകീയമായ വീഡിയോ പുറത്ത്

Webdunia
വ്യാഴം, 12 ജനുവരി 2017 (11:29 IST)
മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെ യുവിയുമായുള്ള ചങ്ങാത്തം കൂട്ടിയുറപ്പിച്ച് മഹി. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിനു ശേഷമായിരുന്നു ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

അനുകൂലമായി ലഭിക്കുന്ന ഏത് പന്തും സിക്‍സറുകള്‍ പായിക്കാന്‍ ഇനിയും കരുത്തുണ്ടെന്ന് ധോണി വ്യക്തമായപ്പോള്‍ നായക വേഷം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇനി ആ പഴയ ധോണിയെ പുറത്തുവിടാമെന്നാണ് യുവരാജ് നല്‍കിയ ഉപദേശം.

ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറു സിക്‍സറുകള്‍ പായിച്ച യുവരാജിന്റെ പ്രകടനത്തില്‍ സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞപ്പോള്‍ രണ്ടു ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ വിജയങ്ങള്‍ സ്വന്തമാക്കിയ ധോണിയെ പ്രശംസിക്കാനും യുവരാജ് മറന്നില്ല.

നായക വേഷത്തിൽ ഇറങ്ങിയ അവസാന രാജ്യാന്തര മത്സരത്തിനുശേഷം ഡ്രസിംഗ് റൂമിൽ വച്ച് ധോണിയുടെ തോളിൽ കൈയിട്ട് യുവരാജാണ് ഈ വീഡിയോ എടുത്തത്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
Next Article