ക്യാപ്റ്റൻസിയുടെ സമ്മർദ്ദങ്ങളില്ല. ഇനി പുതിയ ബാബറിനെ കാണാമെന്ന് ഗൗതം ഗംഭീർ

വ്യാഴം, 14 ഡിസം‌ബര്‍ 2023 (18:29 IST)
ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ കൂടുതല്‍ കരുത്തനായ ബാബര്‍ അസമിനെ മൈതാനത്ത് കാണാനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുന്‍പ് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരങ്ങളില്‍ ഒരാള്‍ ബാബര്‍ അസമായിരിക്കുമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം പുലര്‍ത്താന്‍ താരത്തിനായില്ല. ഇതിന് പിന്നാലെയാണ് ടീമിലെ ക്യാപ്റ്റന്‍സി താരത്തിന് നഷ്ടമായത്.
 
ലോകകപ്പിന്റെ സമയത്തും ഞാന്‍ പറഞ്ഞിരുന്നു. ബാബര്‍ അസമിന്റെ മുകളില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമുണ്ട്. ഇപ്പോള്‍ അവന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ പുതിയ ഒരു ബാബര്‍ അസമിനെ കാണാനാകും. ഗംഭീര്‍ പറഞ്ഞു. അതേസമയം ഗംഭീറിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് മുന്‍ പാക് നായകനായ ഇതിഹാസതാരം വസീം അക്രവും രംഗത്തെത്തി. ലോകകപ്പ് പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും ക്യാപ്റ്റന്‍സി സ്ഥാനം ബാബര്‍ അസം ഉപേക്ഷിച്ചിരുന്നു. ഇതോടെ ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീന്‍ അഫ്രീദിയുമാകും പാക് ടീമിനെ നയിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍