ലഖ്‌നൗവുമായുള്ള ബന്ധം അവസാനിപ്പിച്ച് ഗംഭീര്‍; ഇനി കൊല്‍ക്കത്തയുടെ മെന്റര്‍

ബുധന്‍, 22 നവം‌ബര്‍ 2023 (11:58 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് തവണ ഐപിഎല്‍ കിരീടം നേടികൊടുത്ത ഗൗതം ഗംഭീര്‍ വീണ്ടും തന്റെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുന്നു. 2024 ഐപിഎല്‍ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ ആയിരിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഉപേക്ഷിച്ചാണ് ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തുന്നത്. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗംഭീര്‍ പ്രതികരിച്ചു. 
 
2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു ഗംഭീര്‍. 2012 ലും 2014 ലും കൊല്‍ക്കത്ത ഐപിഎല്‍ ചാംപ്യന്‍മാര്‍ ആയപ്പോള്‍ ഗംഭീര്‍ ആയിരുന്നു നായകന്‍. ഗംഭീറിന്റെ കാലയളവില്‍ കൊല്‍ക്കത്ത അഞ്ച് തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍