ലോകകപ്പിലെങ്കിലും കുടുംബത്തിൻ്റെ പേരും പറഞ്ഞ് മാറി നിൽക്കരുത്: രോഹിത്തിനെതിരെ ഗവാസ്കർ

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (14:41 IST)
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാത്ത നായകൻ രോഹിത് ശർമയെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഭാര്യ സഹോദരൻ്റെ വിവാഹത്തെ തുടർന്നാണ് ആദ്യ ഏകദിനത്തിൽ നിന്നും രോഹിത് മാറി നിന്നത്. രോഹിത്തിൻ്റെ അഭാവത്തിൽ ഹാർദ്ദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്.
 
ഒരു മത്സരത്തിൽ കളിക്കുകയും അടുത്തമത്സരത്തിൽ വിശ്രമം എടുക്കുകയും ചെയ്യുന്ന നായകനെയല്ല ടീമിനാവശ്യം. ഇത് എല്ലാ കളിക്കാർക്കും സംഭവിക്കും. കുടുംബപരമായ കാര്യങ്ങളിൽ പങ്കെടുക്കുക ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ലോകകപ്പിൽ കളിക്കുമ്പോഴെങ്കിലും കുടുംബത്തിൻ്റെ പേരിൽ മാറി നിൽക്കരുത്. അല്ലെങ്കിൽ അത്രയും അടിയന്തിരമായ കാര്യമാകണം. എല്ലാ കളിക്കാരും ഒരു നായകന് കീഴിൽ നിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ടീമിൽ 2 നായകന്മാരുണ്ടാകും.ആർക്കൊപ്പം നിൽക്കണമെന്ന് അത് ടീം അംഗങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കും.ഗവാസ്കർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article