ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്പന ഓഗസ്റ്റ് 25 മുതല്‍

വ്യാഴം, 10 ഓഗസ്റ്റ് 2023 (16:58 IST)
ഏകദിന ലോകകപ്പിന്റെ ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടം ഓഗസ്റ്റ് 25ന് ആരംഭിക്കും. നോക്കൗട്ട് ഘട്ടത്തിലെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 5 മുതലായിരിക്കും വില്പന ആരംഭിക്കുക. ടിക്കറ്റുകള്‍ക്കായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഓഗസ്റ്റ് 25 മുതല്‍ ഇന്ത്യയൊഴികെ എല്ലാ ടീമുകളുടെയും സന്നാഹ ഇവന്റ് ഗെയിമുകള്‍ക്കായി വില്‍പ്പന ആരംഭിക്കും.
 
ഓഗസ്റ്റ് 30 മുതല്‍ ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യയുടെ സന്നാഹമത്സരങ്ങള്‍ക്കായി ടിക്കറ്റുകള്‍ വാങ്ങാം. സെപ്റ്റംബര്‍ 3ന് ആകും ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നല്‍കി തുടങ്ങുക. സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 15ന് ആരംഭിക്കും. ബിസിസിഐയും ഐസിസിയും തങ്ങളുടെ ടിക്കറ്റ് പങ്കാളികളെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍