ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് പോയിന്റ് ടേബിളില്‍ വന്‍ തിരിച്ചടി

വെള്ളി, 7 ജനുവരി 2022 (08:57 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 55.21 ആയി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ജയിച്ചിരുന്നെങ്കില്‍ പോയിന്റ് ശതമാനം കൂടുമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ പോയിന്റ് ശതമാനം 100 ഉള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ പോയിന്റ് ശതമാനം 75 ആണ്. 55.21 പോയിന്റ് ശതമാനവുമായി ഇന്ത്യ നാലാം സ്ഥാനത്തും 50.00 പോയിന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍