ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: നാലാം ദിനം ഞെട്ടിക്കാന്‍ പോകുന്നത് ഇഷാന്ത് ശര്‍മ

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (15:17 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സതാംപ്ടണില്‍ പുരോഗമിക്കുകയാണ്. നാലാം ദിനമായ ഇന്ന് മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇന്ത്യ ശ്രമിക്കുക. ഇഷാന്ത് ശര്‍മയായിരിക്കും നാലാം ദിവസം ഇന്ത്യയുടെ തുറുപ്പുചീട്ട്. ഇന്ത്യയെ ഒന്നാം ഇന്നിങ്‌സില്‍ വീഴ്ത്തിയത് കെയ്ല്‍ ജാമിസണ്‍ ആണ്. ന്യൂസിലന്‍ഡിന് വേണ്ടി അഞ്ച് വിക്കറ്റാണ് ജാമിസണ്‍ നേടിയത്. ജാമിസണിനെ പോലെ ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്ത് ശര്‍മയെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വിങ് ബോളുകള്‍ കൂടുതല്‍ എറിയാനും ഓഫ് സ്റ്റംപില്‍ പന്തെറിയാനും ഇഷാന്തിനുള്ള കഴിവ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജാമിസണെ പോലെ നല്ല ഉയരമുള്ളതും ഇഷാന്തിന് തുണയാകുമെന്നാണ് ആകാശ് ചോപ്ര അടക്കമുള്ള മുന്‍ താരങ്ങള്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article