ശക്തരായ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ക്യാമ്പില്‍ പരിക്ക് വില്ലനായി. ബുധനാഴ്ച നടന്ന പരിശീലനത്തിനിടെ പേസ് ബോളര്‍ ഉമേഷ് യാദവിന്റെ പന്തുകൊണ്ട് ആർ അശ്വിന് പരിക്കേല്‍ക്കുകയായിരുന്നു.
അശ്വിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നും, അദ്ദേഹം ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്നും ഇന്ത്യൻ ടീം വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ഭുവനേശ്വർ കുമാർ ഇതുവരെയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.