ലോകകപ്പ്‌ ടീം: ആഗ്രഹങ്ങള്‍ അവസാനിച്ചെന്ന് യുവരാജും, ഗംഭീറും

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2015 (15:34 IST)
ഈ മാസം നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തതില്‍ അതിയായ വിഷമം ഉണ്ടെന്ന് യുവരാജ്‌ സിംഗും, ഗൗതം ഗംഭീറും.

നിരാശ ഉണ്ടെങ്കിലും രഞ്‌ജി ട്രോഫിയിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യുവരാജ്‌ വ്യക്തമാക്കി. ലോകകപ്പ്‌ കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും ഗംഭീറും വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ കപ്പ് നേടുന്നതില്‍ നിര്‍ണായകമായ ചുമതല വഹിച്ചിരുന്നവരായിരുന്നു യുവരാജും ഗംഭീറും. ഫൈനലില്‍ ഗംഭീര പ്രകടനത്തോടെ കളി ഇന്ത്യന്‍ വരുതിയില്‍ എത്തിച്ച താരമായിരുന്നു ഗംഭീര്‍. എന്നാല്‍ ലോകകപ്പിലെ ഇന്ത്യന്‍ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്ന താരമായിരുന്നു യുവരാജ്.

ഇത്തവണ യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയ സെലക്‍ടര്‍മാര്‍ യുവരാജ്‌, ഹര്‍ഭജന്‍, സെവാഗ്‌, സഹീര്‍ തുടങ്ങിയവരെ ലോകകപ്പ്‌ ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.