മറ്റുള്ളവരല്ല അത് തീരുമാനിയ്ക്കേണ്ടത്, കാൻസറിനുശേഷം സച്ചിന്റെ ആ വാക്കുകളെ കുറിച്ച് യുവ്‌രാജ് സിങ് !

Webdunia
ചൊവ്വ, 28 ജൂലൈ 2020 (13:47 IST)
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്‌രാജ് സിങ്, ജിവിതത്തിൽ കാൻസർ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും അതിനെതിരെ പൊരുതി വീണ്ടും ക്രിക്കറ്റിൽ തിരികെയെത്തി കരുത്തുകാട്ടിയ താരം, കാന്‍സറിനെ തോല്‍പ്പിച്ചതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി എത്താന്‍ തനിക്ക് പ്രചോദനമായത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകളാണ് എന്ന് തുറന്നുപറഞ്ഞിരിയ്കുകയാണ് യുവരാജ് സിങ്. 
 
കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോഴെല്ലാം സച്ചിനോട് സംസാരിക്കാറുണ്ടായിരുന്നു. എന്തിനാണ് നമ്മൾ ക്രിക്കറ്റ് കളിയ്ക്കുന്നത് എന്നായിരുന്നു അന്ന് സച്ചിൻ എന്നോട് ചോദിച്ചത്. രാജ്യന്തര കിക്കറ്റ് കളിയ്ക്കണം എന്നതാണ് നമ്മുടെയെല്ലാം ആഗ്രഹം. കളിയോടുള്ള ഇഷ്ടംകൊണ്ടാണ് അത്. കളിയെ സ്നേഹിയ്ക്കുന്നുണ്ടെങ്കിൽ നിനക്ക് കളിയ്ക്കാൻ തോന്നും. നിന്റെ അവസ്ഥയിൽ ഞാനാണ് എങ്കിലും എന്താൺ ചെയ്യേണ്ടത് എന്ന് ഒരുപക്ഷേ എനിയ്ക്കും അറിയില്ലായിരിയ്ക്കും. 
 
പക്ഷേ കളിയെ സ്നേഹിക്കുന്നു എങ്കിൽ കളിയ്ക്കണം. വിരമിക്കണം എന്ന് തോന്നുമ്പോള്‍ വിരമിക്കാം. പക്ഷേ നിങ്ങൾക്ക് വേണ്ടി മറ്റാളുകൾ അത് തീരുമാനിയ്ക്കരുത് എന്ന് സച്ചിന് എന്നോട് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം എന്റെ ശരീരത്തില്‍ മാറ്റങ്ങളുണ്ടായി. എന്നിട്ടും ടീമിലേക്ക് തിരികെ വരാനും ഏകദിനത്തിലെ എന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനുമായി യുവ്‌രാജ് സിങ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article