നിലവിലെ ഇക്കോസ്‌പോർട്ട് ഒരുക്കിയിരിയ്ക്കുന്ന ബി പ്ലാറ്റ്ഫോമിൽ തന്നെയായിരിയ്ക്കും പുതിയ പതിപ്പ് ഒരുങ്ങുക. വാഹനത്തിന്റെ മാതൃകാചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബ്രോൻകോ സ്പോർട്ടിന് സമാനമായ മുഖമാണ് ഇകോസ്പോർട്ടിന് നൽകുക. അർധ വൃത്താകൃതിയിലുള്ള ഡിആർഎൽ ലാമ്പുകളും വലിയ ഹെഡ്‌ലാമ്പുകളും ക്ലാഡിങ്ങുകളുള്ള വലിയ ബമ്പറുമെല്ലാം കരുത്തൻ ലുക്കാണ് വാഹനത്തിന് നൽകുന്നത്. ഇക്കോസ്പോർട്ട് എന്ന് നീളത്തിൽ ഗ്രില്ലിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി-ജിടിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം എത്തുക.