ആൺ സിംഹവും പെൺസിംഹവും തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ !

ചൊവ്വ, 28 ജൂലൈ 2020 (10:34 IST)
ആൺ സിംഹവും പെൺസിംഹവും തമ്മിലുള്ള പോരാട്ടാത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വിദേശത്തൊന്നുമല്ല നമ്മുടെ ഗീർ വനത്തിൽനിന്നുമുള്ളതാണ് വീഡിയോ. ഗീർ വനം സന്ദർശിയ്ക്കാനതെത്തിയ നിരവധി സഞ്ചാരികൾക്ക് മുന്നിൽ വച്ചായിരുന്നു സിംഹങ്ങളൂടെ ശൗര്യ പ്രകടനം. കാണികൾക്ക് ഇത് കൗതുക കാഴ്ചയുമായി.
 
തന്റെ നേരെ ഗർജ്ജിച്ച ആൺ സിംഹത്തെ അക്രമിയ്ക്കാൻ ശ്രമിയ്ക്കുന്ന പെൺസിംഹത്തെ വീഡിയോയിൽ കാണാം. അകലെ വാഹനത്തിൽ നിൽക്കുന്ന സഞ്ചാരികളെയും കാണാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാറയാണ് ഈ അപൂർവ ദൃശ്യം പകർത്തിയത്. വൈൽഡ് ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.  

The Royal affair captured in Gir forest by @zubinashara. Headphone recommended. pic.twitter.com/TgCfRP07rT

— Wild India (@WildIndia1) July 26, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍