കൂട്ടിരിപ്പുകാരിയ്ക്ക് കൊവിഡ്, ഗൈനക്കോളജി വിഭാഗത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്, കോട്ടയം മെഡിക്കൽ കോളേജിൽ ആശങ്ക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് പൊസിറ്റീവ് ആയ ആളുടെ സമീപത്തെ കിടക്കയിലുണ്ടായിരുന്ന ആളുടെ കൂട്ടിരിപ്പുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.
55 ഡോക്ടർമാരടക്കം 130 ഓളം ആരോഗ്യ പ്രവർത്തകരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിയിയ്ക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ എല്ലാ രോഗികളെയും കൂട്ടിരിപ്പുകരെയും ആരോഗ്യ പ്രർത്തകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരെ പരിശോധിയ്ക്കാനാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തിൽ കഴിഞ്ഞ ദിവസം മുതൽ അണു നശീകരണം ആരംഭിച്ചു. 15 ജീവനക്കാർ ചേർന്ന് മെഷീനിന്റെ സഹായത്തോടെയാണ് അണുനശീകരണം നടത്തുന്നത്.