കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

അഭിറാം മനോഹർ
വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (14:30 IST)
Hasan Mahmud
ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശം തുടക്കമാണ് ഇന്ത്യയ്ക്കുണ്ടായത്. ടീം സ്‌കോര്‍ 34 റണ്‍സിലെത്തുമ്പോഴേക്കും ഇന്ത്യയുടെ 3 മുന്‍നിര വിക്കറ്റുകളാണ് വീണത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍,വിരാട് കോലി എന്നീ മൂന്ന് വിക്കറ്റുകളും ആദ്യ ഓവറുകളില്‍ വീഴ്ത്തിയത് 24കാരനായ യുവ ബംഗ്ലദേശി പേസര്‍ ഹസന്‍ മഹ്മൂദായിരുന്നു.
 
 കോലിയേയും രോഹിത്തിനെയും 6 റണ്‍സില്‍ പുറത്താക്കിയ ഹസന്‍ മഹ്മൂദ് ശുഭ്മാന്‍ ഗില്ലിനെ പൂജ്യനായാണ് മടക്കിയത്. തുടക്കത്തിലേറ്റ ആഘാതത്തില്‍ നിന്ന് പിന്നീട് റിഷഭ് പന്തും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന കൂട്ടുക്കെട്ട് ഇന്ത്യയെ കരകയറ്റിയെങ്കിലും റിഷഭ് പന്തിന്റെയടക്കം 4 വിക്കറ്റുകള്‍ മത്സരത്തില്‍ ഹസന്‍ മഹ്മൂദ് സ്വന്തമാക്കി.
 
 2020ല്‍ ശ്രീലങ്കക്കെതിരെയായ ടെസ്റ്റ് പരമ്പരയിലാണ് ഹസന്‍ മഹ്മൂദ് ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര വിജയിച്ച ബംഗ്ലാദേശ് ചരിത്ര സൃഷ്ടിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിങ്ങ്‌സില്‍ 5 വിക്കറ്റുകള്‍ നേടികൊണ്ട് ഹസന്‍ മഹ്മൂദ് തിളങ്ങിയിരുന്നു. ചെന്നൈ ടെസ്റ്റിന് മുന്‍പ് വരെ 3 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് താരത്തിനുണ്ടായിരുന്നത്. ഏകദിനത്തില്‍ 30 വിക്കറ്റുകളും ടി20യില്‍ 18 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article