പലസ്തീൻ അനുകൂല പ്രമേയവുമായി ഇന്ത്യ, അനുകൂലിച്ച് 124 രാജ്യങ്ങൾ, വിട്ടുനിന്ന് ഇന്ത്യ

അഭിറാം മനോഹർ

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:06 IST)
യുഎന്നിന്റെ പലസ്തീന്‍ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ. പലസ്തീന്‍ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം. 124 രജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്.
 
14 രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യ ഉള്‍പ്പടെ 43 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇറ്റലി,നേപ്പാള്‍,യുക്രെയ്ന്‍,യുകെ,ജര്‍മനി,കാനഡ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുള്ളത്.  യു എസ് അടക്കമുള്ള രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്.  ഇസ്രായേലിന്റെ നടപടികളെ തകര്‍ക്കാന്‍ രൂപകല്പന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിതനീക്കമാണിതെന്നാണ് പ്രമേയത്തെ പറ്റി ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞത്. പ്രമേയം സമാധാനത്തിന് സംഭാവന നല്‍കില്ലെന്നും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമെ ചെയ്യുകയുള്ളുവെന്നും യു എസ് അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍