തിളങ്ങാനാവാതെ രോഹിത്തും കോലിയും, പൂജ്യനായി ഗിൽ, ടീ ബ്രേയ്ക്കിന് പിരിയുമ്പോൾ ഇന്ത്യ 36ന് 3 വിക്കറ്റെന്ന നിലയിൽ

അഭിറാം മനോഹർ

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (10:39 IST)
Hasan Mahmud
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കെതിരെ മികച്ച ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നടത്തിയത്. ആദ്യ പന്ത് മുതല്‍ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. 19 പന്തില്‍ 6 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കി കൊണ്ട് ഹസന്‍ മഹ്മൂദാണ് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.
 
 ടീ ബ്രേയ്ക്കിന് പിരിയുമ്പോള്‍ 11 ഓവറില്‍ 36 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മയ്ക്ക് പുറമെ ശുഭ്മാന്‍ ഗില്‍,വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.ഹസന്‍ മഹ്മൂദാണ് 3 വിക്കറ്റുകളും സ്വന്തമാക്കിയത്. രോഹിത് ശര്‍മയ്ക്ക് പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ 8 പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് മടങ്ങിയത്. സൂപ്പര്‍ താരം വിരാട് കോലി 6 റണ്‍സിന് പുറത്തായി. 19 റണ്‍സുമായി യശ്വസി ജയ്‌സ്വാളും റണ്‍സൊന്നും നേടാത റിഷഭ് പന്തുമാണ് ക്രീസില്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍