ഇന്ത്യയിലെ ഏറ്റവും ദരിദ്രവും സമ്പന്നവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം; കേരളത്തിന്റെ സ്ഥാനം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (18:33 IST)
ഇന്ത്യയിലെ ഏറ്റവും ദരിദ്രവും സമ്പന്നവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ജിഡിപിയുടെ 30% വഹിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സാമൂഹിക ജീവിതത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സമ്പത്തിന്റെ പട്ടികയില്‍ കേരളം ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ പോലുമില്ലെന്നത് ശ്രദ്ധേയമാണ്. സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത് ഡല്‍ഹി, തെലങ്കാന, കര്‍ണാടക, ഹരിയാന, തമിഴ്‌നാട് എന്നിവയാണ്.
 
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവ ഇന്ത്യയുടെ ജിഡിപിയുടെ പ്രധാന സംഭാവനക്കാരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയിലുള്ളത് ബീഹാര്‍, ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ് മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍