ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (20:43 IST)
Amazon
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍ ആരംഭിക്കും. ആമസോണ്‍പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26 ന് അര്‍ധരാത്രി തന്നെ ആക്സസ് ലഭിക്കും. ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട്ഫോണുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും മികച്ച ഡീലില്‍ സ്വന്തമാക്കാനാവും.
 
ഐഫോണ്‍ 13ന്റെ 128 ജിബി വേരിയന്റിന് ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ഓഫര്‍ വില വെറും 38,999 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡിസ്‌കൗണ്ടിനു പുറമെ നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഉണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍