ഒടുവില്‍ ഒ.ടി.ടി റിലീസായി 'ഒ.ബേബി',ആമസോണ്‍ പ്രൈമില്‍ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 23 മെയ് 2024 (15:44 IST)
'ഒ.ബേബി'യുടെ ഒ.ടി.ടി റിലീസായി.രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്.
 
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജൂണിലാണ് റിലീസ് ചെയ്ത്.
 രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.അരുണ്‍ ചാലില്‍ ക്യാമറ.സംജിത്ത് മുഹമ്മദാണ് എഡിറ്റിംഗ്.
 
ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍